News and Events

HAYATH WALK FOR WELLNESS - BEAT DIABETES

27
Nov
2017

 ഇന്ന്, നവ: 14 ശിശുദിനത്തോട് ഒപ്പം ലോക പ്രമേഹദിനം കൂടിയാണ്.
പ്രമേഹം എന്ന് കേൾക്കുമ്പോൾ മനസ്സിൽ വരുന്നത് 40-50 വയസ്സ് കഴിഞ്ഞ ആളുകളെയാണ്. എന്നാൽ കുട്ടികളിലും പ്രമേഹം വരുന്നുണ്ട് എന്നത് പലരും ഞെട്ടലോടെയാണ് മനസ്സിലാക്കുന്നത്. കാലം പോയ പോക്ക് എന്നും, കണ്ടതൊക്കെ വലിച്ചു വാരി തിന്നിട്ടാണ് എന്നും, ഇന്നത്തെ കാലത്തെ “രാസ" വളം / പച്ചക്കറി / മരുന്നുകൾ എന്നിവ കാരണമാണെന്നുമൊക്കെ അഭിപ്രായം പാസാക്കാൻ ഒട്ടും സമയം വേണ്ട.. ഇതിനെക്കുറിച്ച് തെല്ലും മനസ്സിലാക്കണമെന്നുമില്ല അതിന്, പലർക്കും. എല്ലാത്തിനും ഞങ്ങളുടെയടുത്ത് മരുന്നുണ്ടെന്ന് പറയുന്നവർക്കും ഇത് എല്ലാ പ്രമേഹങ്ങളെയും പോലെ തന്നെ... എന്നാൽ നവംബർ 14 ശിശുദിനമെന്ന പോലെ ലോക പ്രമേഹ ( ബോധവൽക്കരണ ) ദിനം കൂടിയായിരിക്കെ നാം ഇതിനെപ്പറ്റി കുറെക്കൂടി മനസ്സിലാക്കേണ്ടതുണ്ട്.